അമ്മയും മകളൂം വീടിനു സമീപത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ

ശനി, 11 ഓഗസ്റ്റ് 2018 (15:47 IST)
ആലപ്പുഴ: വീടിനു സമീപത്തെ വെള്ളക്കെട്ടിൽ അമ്മയെയും മകളെയും മരിച്ഛ നിലയിൽ കണ്ടെത്തി ആലപ്പുഴ നെടുമുടിയിലാണ് സംഭവം ഉണ്ടായത്. ചെമ്മാങ്ങട് വീട്ടിൽ 40 കാരിയായ ജോളി 20കാരിയായ മകൾ സിജി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  
 
വീടിനു പിന്നിലെ വെള്ളക്കെട്ടിൽ നിന്നുമാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ജോളിയുടെ മറ്റൊരു മകൾ സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നില്ല. മൃതദേഹത്തിനു സമീപത്തു നിന്നായി മീൻ വൃത്തിയാക്കിയിരുന്ന പാത്രങ്ങളും കത്തിയും കണ്ടെത്തിയിട്ടുണ്ട്. 
 
കനത്ത മഴയെ തുടർന്ന് മടവീഴ്ചയുണ്ടായതിനാൽ ഒരാൾ പൊക്കത്തിൽ ഇവിടെ വെള്ളം വർധിച്ചിരുന്നു. ആഴം വർധിച്ചതാവാം അപകടമുണ്ടാവാൻ കാരണം എന്നാണ് സമീപ വാസികൾ പറയുന്നത്. ഇരുവർക്കും നീന്തൽ അറിയാമായിരുന്നു എന്നും അയൽ‌വാസികൾ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍