Cyclone Alert: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റാകും, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വ്യാഴം, 11 മെയ് 2023 (08:46 IST)
Cyclone Alert: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് തീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യത. ഇത് കേരളത്തെ കാര്യമായി ബാധിക്കാനിടയില്ല എന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കാറ്റ് വടക്ക്-പടിഞ്ഞാറ് ദിശയില്‍ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്കു സഞ്ചരിച്ച ശേഷം വെള്ളിയാഴ്ചയോടെ ബംഗ്ലാദേശ്, മ്യാന്മാര്‍ തീരത്തേക്കു നീങ്ങുമെന്നാണ് നിഗമനം. ഇതിന്റെ സ്വാധീനഫലമായി അടുത്ത നാല് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍