ആദർശിനെതിരെ മുനമ്പം, ഞാറയ്ക്കൽ സ്റ്റേഷൻ പരിധിയിൽ നരഹത്യശ്രമം, കൊലപാതകം, അടിപിടി തുടങ്ങിയ നിരവധി കേസുകൾ ഉണ്ട്. കുഴുപ്പിള്ളി ബീച്ചിൽ ഗ്യാനേന്ദ്രൻ എന്നയാളെ 2018 ൽ കൊലപ്പെടുത്തിയ കേസിലും കഴിഞ്ഞ ജൂണിൽ ഞാറയ്ക്കലിൽ ലൈസൻ എന്നയാളെ കൊലപ്പെടുത്തതാണ് ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണ്. ഓപ്പറേഷൻ ഹണ്ടിന്റെ ഭാഗമായി ജില്ലയിൽ 29 പേരെ ജയിലിൽ അടച്ചതായും 28 പേരെ നാടുകടത്തിയതായും പോലീസ് അറിയിച്ചു.