രണ്ട് വനിതാ പോലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു: ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു

വെള്ളി, 17 ജൂലൈ 2020 (12:35 IST)
തിരുവനന്തപുരം: ക്രൈംബ്രാഞ്ച്  ആസ്ഥാനത്തെ രണ്ട് പോലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിയന്ത്രണമേഖലയിൽ ഡ്യൂട്ടി ചെയ്‌തിരുന്ന രണ്ട് വനിതാ പോലീസുകാർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ പ്രവർത്തനം താത്‌കാലികമായി നിർത്തിവെച്ചു.
 
ശക്തമായ മുൻകരുതലുകൾ എടുത്തിട്ടും പോലീസ് ഉദ്യോഗസ്ഥർക്ക് രോഗം വ്യാപിക്കുന്ന സ്ഥിതിയാണെന്ന് ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചിരുന്നു.എല്ലാ ജില്ലകളിലും പൊലീസിന് മാത്രം ക്വാറന്റീൻ കേന്ദ്രങ്ങൾ തുടങ്ങുമെന്നും ഭക്ഷണമുൾപ്പെടെ ഉറപ്പു വരുത്തുമെന്നും മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍