ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ബന്ധമില്ല : സിപിഎം

ചൊവ്വ, 2 സെപ്‌റ്റംബര്‍ 2014 (14:57 IST)
കണ്ണൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ മനോജ്  കോല്ലപ്പെട്ട സംഭവത്തില്‍ ബന്ധമില്ലെന്ന് സിപിഎം.

കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്‍ രണ്ട് വരി മാത്രമുള്ള വാര്‍ത്തകുറിപ്പിലൂടെയാണ് സംഭവത്തേപ്പറ്റി പ്രതികരിച്ചത്.കൊലപാതകം ദൌര്‍ഭാഗ്യകരമാണെന്നും പി ജയരാജന്‍ പറഞ്ഞു.

ഇന്നലെ കതിരൂര്‍ ഡയമണ്ട് മുക്കില്‍ ബിജെപി പ്രവര്‍ത്തകന്‍ കെടി മനോജിനെ     ബോംബെറിഞ്ഞ ശേഷം  വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് ആര്‍ എസ് എസ് ഇന്ന് കേരളത്തില്‍ ഹര്‍ത്തലിന് ആഹ്വാനം ചെയ്തിരുന്നു.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.


വെബ്ദുനിയ വായിക്കുക