കോവിഡ് വ്യാപനം: അടുത്ത ആഴ്ചയോടെ കേരളത്തില്‍ നടപ്പിലാക്കാന്‍ സാധ്യതയുള്ള നിയന്ത്രണങ്ങള്‍ ഇങ്ങനെ

വ്യാഴം, 6 ജനുവരി 2022 (12:30 IST)
കോവിഡ് മൂന്നാം തരംഗം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍. രാത്രികാല കര്‍ഫ്യു, വാരാന്ത്യ ലോക്ക്ഡൗണ്‍, കടകളുടെ പ്രവര്‍ത്തന സമയത്തില്‍ നിയന്ത്രണം എന്നിവ കേരളത്തില്‍ ഏര്‍പ്പെടുത്തിയേക്കും. പ്രതിദിന കോവിഡ് രാഗികളുടെ എണ്ണം 10,000 കടന്നാല്‍ ആകും ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. 
 
അതോടൊപ്പം പൊതു പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. വിവാഹം, മരണാന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കാന്‍ സാധിക്കുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തും. സ്‌കൂളുകളിലും കോളേജുകളിലും വീണ്ടും ഓണ്‍ലൈന്‍ ക്ലാസ് സംവിധാനം ആരംഭിക്കും. സിനിമ തിയറ്ററുകളിലും ബാറുകളിലും നിയന്ത്രണം ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍