ഗൃഹനാഥനെ വെട്ടിക്കൊന്ന കേസില്‍ അയല്‍വാസികളായ ദമ്പതികള്‍ അറസ്റ്റില്‍

ശനി, 9 ജൂലൈ 2016 (17:34 IST)
തിരുവനന്തപുരം പൂങ്കുളത്ത് ഗൃഹനാഥനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്ന കേസില്‍ അയല്‍വാസികളായ ദമ്പതികള്‍ പൊലീസ് പിടിയില്‍. കൊലുസ് വിനു എന്നറിയപ്പെടുന്ന വിനുവിനെയും ഭാര്യയെയുമാണ് അറസ്റ്റ് ചെയ്തത്.
 
കോവളത്തിനടുത്ത് പൂങ്കുളം ചാനല്‍ക്കരയില്‍ മേരിദാസന്‍ ആയിരുന്നു വ്യാഴാഴ്ച വീടിനുള്ളില്‍ വെട്ടേറ്റു മരിച്ചത്. മേരിദാസന്റെ ഭാര്യ ഷീജ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
 
അയല്‍വാസിയായ വിനു പുലര്‍ച്ചെ ഇവരുടെ വീട്ടില്‍ മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെ ദമ്പതികള്‍ ഉണര്‍ന്നപ്പോള്‍ ഇരുവരേയും ആക്രമിക്കുകയായിരുന്നു. അതേസമയം, വിനുവിന്റെ ഭാര്യയും കുറ്റകൃത്യത്തില്‍ പങ്കാളിയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

വെബ്ദുനിയ വായിക്കുക