സോഷ്യൽ മീഡിയകൾ വഴി കൈയ്യറ്റി വാങ്ങാൻ മാത്രമേ കലക്ടർക്ക് കഴികയുള്ളുവെന്നും ചിലർ പറയുന്നു. ആരേയും ഭയക്കാതെ നിയമം പാലിക്കുകയാണ് കലക്ടർ ചെയ്യുന്നതെന്നും ചിലർ പറയുന്നു. ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടര്‍ ആ സ്ഥാനത്തിന്‍െറ അന്തസ്സ് എങ്കിലും കാണിക്കണം, കൈയടി കിട്ടാന്‍ ഫേസ്ബുക്കില്‍ അതുമിതും പോസ്റ്റ് ചെയ്യുകയല്ല വേണ്ടത് എന്നും ചിലർ അവകാശപ്പെടുന്നു.
ഇതിലും വലിയ മാപ്പ് സ്വപ്നത്തില്‍ മാത്രം, രാഷ്ട്രീയക്കാരെ 'ആക്കുന്ന' ഉദ്യോഗസ്ഥരെ സിനിമയിലെ കണ്ടിട്ടുള്ളൂ, ഇതാ ഇപ്പോ നേരിട്ടു കണ്ടു, കലക്ടര്‍ നമ്മുടെ 'ദി കിങ്ങാണ്, കലക്ടര്‍ ബ്രോ ‘മരണമാസാ’ണ് എന്നിങ്ങനെ കലക്ടര്‍ക്ക് പിന്തുണയായും പോസ്റ്റുകള്‍ വ്യാപകമാണ്. ദി കിങ് പോലുള്ള സിനിമകളാണ് പ്രചോദനമെങ്കില്‍ ഒന്നറിയുക സിനിമയല്ല ജീവിതം' എന്നാണ് കലക്ടറെ വിമര്‍ശിച്ചുകൊണ്ടുള്ള ഒരു പോസ്റ്റ്.