സംസ്ഥാനത്ത് ഇന്ന് 94 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 47 പേർ വിദേശത്ത് നിന്നും വന്നവരും 37 പേർ സംസ്ഥാനത്തിന് പുറത്തുനിന്നും എത്തിയവരുമാണ്. 7 പേർക്ക് സമ്പർക്കത്തിലൂടെയും രോഗം സ്ഥിരീകരിച്ചു.കേരളത്തിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന കണക്കാണിത്.
മഹാരാഷ്ട്രയിൽ നിന്നെത്തിയ 27 പേർക്കും തമിഴ്‌നാട്ടിൽ നിന്നെത്തിയ 8 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 39 പേരാണ് ഇന്ന് രോഗമുക്തരായത്. ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ പത്തനംതിട്ട 14, കാസർകോട് 12, കൊല്ലം 11, കോഴിക്കോട് 10, ആലപ്പുഴ, മലപ്പുറം 8,പാലക്കാട് 7,കണ്ണൂർ 6,കോട്ടയം,തിരുവനന്തപുരം 5.തൃശൂർ 4,എറണാകുളം,വയനാട് 2എന്നിങ്ങനെയാണ് രോഗികളുടെ കണക്കുകൾ.
അതേസമയം സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് 3 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു.ചെന്നൈയിൽ നിന്നെത്തിയ പാലക്കാട് ജില്ലയിലെ മീനാക്ഷിയമ്മാൾ, അബുദാബിയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി, കൊല്ലം സ്വദേശി സേവിയർ എന്നിവരാണ് ഇന്ന് മരണപ്പെട്ടത്.ഷബ്നാസ് രക്താർബുദ രോഗിയായിരുന്നു. കൊല്ലം സ്വദേശി സേവ്യർ മരിച്ച ശേഷമാണ് ആശുപത്രിയിലെത്തിയത്. പിന്നീട് രണ്ട് തവണയായി നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്.