യാത്രക്കാരെ പരിശോധിക്കാന്‍ പ്രത്യേക സേന വേണ്ട: സിഐഎസ്എഫ്

വ്യാഴം, 18 ജൂണ്‍ 2015 (10:46 IST)
വിമാനത്താവളങ്ങളില്‍ യാത്രക്കാരെ പരിശേധിക്കാന്‍ സേന വേണ്ടെന്ന് സിഐഎസ്എഫ്. ഈ കാര്യം ചൂണ്ടിക്കാട്ടി സിഐഎസ്എഫ് റിപ്പോര്‍ട്ട് ഉടന്‍ കൈമാറിയേക്കും. വിമാനത്താവളങ്ങളില്‍ നിന്ന് സിഐഎസ്എഫിനെ ഒഴിവാക്കിയാല്‍ വിമാനത്താവള സേനയ്‍ക്കു റെയില്‍വേ സേനയുടെ ഗതി വരുമെന്നും സിഐഎസ്എഫ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

വിമാനത്താവളങ്ങളില്‍ യാത്രക്കാരെ പരിശേധിക്കാന്‍ സേന വേണമെന്ന വ്യോമയാന മന്ത്രാലയത്തിന്റെ നീക്കത്തെ എതിര്‍ത്താണ്  സിഐഎസ്എഫ് രംഗത്ത് വന്നിരിക്കുന്നത്. യാത്രക്കാരുടെ പരിശോധനയ്‍ക്ക് സിവിലിയന്‍ നിയന്ത്രണത്തിലുള്ള സംവിധാനത്തിന് അച്ചടക്കമുണ്ടാവില്ല. ഇവര്‍ക്ക് അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാന്‍ കഴിയുകയുമില്ല. സിഐഎസ്എഫിന് മാത്രമേ ഏകീകൃത കമാന്‍ഡ് വഴി അടിയന്തര സാഹചര്യം നേരിടാനാകുകയുള്ളുവെന്നും സിഐഎസ്എഫ് ചൂണ്ടിക്കാട്ടുന്നു.

വിമാനത്താവളങ്ങളില്‍ യാത്രക്കാരെ പരിശേധിക്കാന്‍ സേനയെ അനുവദിക്കുന്നതിനായി വലിയ നിക്ഷേപം വേണം. വ്യോമയാന മന്ത്രാലയത്തിന് സുരക്ഷാ ചുമതലയും കൂടി നല്‍കരുത്. അങ്ങനെ വന്നാല്‍ വിമാനത്താവള സേനയ്‍ക്കു റെയില്‍വേ സേനയുടെ ഗതി വരും എന്നും സിഐഎസ്എഫ് മുന്നറിയിപ്പ് നല്‍കുന്നു.

യുവസേനയെ നിലനിര്‍ത്താന്‍ സിഐഎസ്എഫിനേ കഴിയൂ. പ്രത്യേക സേനയെ നിയമിക്കുകയാണെങ്കില്‍ സിവിലിയന്‍ നിയന്ത്രണത്തിന് അച്ചടക്കമുണ്ടാകില്ല. വിമാനത്താവളത്തില്‍ ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനങ്ങളും സമരങ്ങളും ശക്തിപ്പെടാന്‍ സാധ്യതയുണ്ട്. വ്യോമയാന മന്ത്രാലയത്തില്‍ സുരക്ഷാ ചുമതല കൂടി നല്‍കരുതെന്നും സി.ഐ.എസ്.എഫ് ആവശ്യപ്പെട്ടു.
വ്യോമയാന മന്ത്രാലയത്തിന്റെ നീക്കത്തെ എതിര്‍ത്ത് സിഐഎസ്എഫ് രംഗത്ത് വന്നതോടെ വീണ്ടും കാര്യങ്ങള്‍ കുഴഞ്ഞുമറിയുകയാണ്.

വെബ്ദുനിയ വായിക്കുക