കിളിമാനൂർ ശാഖയിൽ നിന്ന് ഇയാൾ പന്ത്രണ്ടു കോടി രൂപയുടെ ചിട്ടി തട്ടിപ്പു നടത്തി എന്നാണു കേസ്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. എന്നാൽ കേസിലെ ഒന്നാം പ്രതിയും ചിട്ടി ഫണ്ട് ഉടമയുമായ വേണുഗോപാലിനെ നേരത്തെ തന്നെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.