പിതാവ്‌ ഓടിച്ച കാർ അബദ്ധത്തിൽ ദേഹത്ത് കയറി; ദുബായിൽ മലയാളി കുടുംബത്തിലെ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ശനി, 13 ഓഗസ്റ്റ് 2016 (15:02 IST)
കാര്‍ അപകടത്തില്‍ മലയാളി കുടുംബത്തിലെ കുഞ്ഞ്‌ മരിച്ചു. പിതാവ്‌ ഓടിച്ച കാർ അബദ്ധത്തിൽ കുട്ടിയുടെ ദേഹത്ത് കയറിയാണ് ദാരുണമായ ഈ ദുരന്തം സംഭവിച്ചത്. തൃശൂർ പുന്നയൂർകുളം വടക്കേകാട് സ്വദേശി ആബിദിന്റെ മകൾ സമ (ഒന്നര വയസ്സ്) ആണ്‌ മരിച്ചത്‌. ​
 
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഹൂർഅൽഅൻസിലെ വില്ലയില്‍ കുഞ്ഞ്‌ നിലത്ത്‌ വീണ്‌ കിടക്കുന്നത്‌ അറിയാതെ കാർ പാർക്കിങ്ങിൽ നിന്ന് പുറകോട്ട്‌ എടുത്തതാണ് അപകടത്തിനിടയാക്കിയത്. വിവാഹം കഴിഞ്ഞ്‌ ഏറെ നാളത്തെ ചികിൽസക്ക്‌ ശേഷമായിരുന്നു ഈ കുഞ്ഞ് ജനിച്ചത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക