കയ്യിൽ കോമ്പസുകൊണ്ട് സ്വന്തം പേരെഴുതി ഓഫ്‌ലൈൻ ചലഞ്ച്, പടരുന്നത് സ്കൂൾ വിദ്യാർത്ഥിനികൾക്കിടയിൽ !

ശനി, 1 ഡിസം‌ബര്‍ 2018 (12:33 IST)
മലപ്പുറം: സമൂഹ്യമാധ്യമങ്ങളിലൂടെയും ഗെയിമുകളിലൂടെയുമുള്ള ചലഞ്ചുകൾ സമൂഹത്തിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരുന്നത്. ഇപ്പോഴിതാ ഓൺലൈനല്ലാതെയും ഇത്തരം ഭ്രാന്തൻ ചലഞ്ചുകൾ കുട്ടികൾ ഏറ്റെടുക്കുകയാണ്. കോമ്പസുകൊണ്ടും സ്റ്റീൽ സ്കെയിലുകൊണ്ടും സ്വന്തം പേരിന്റെ ആദ്യാക്ഷരം കയ്യിൽ മുറിവുണ്ടാക്കി വരക്കുന്നതാണ് പുതിയ ചലഞ്ച്. 
 
മലപ്പുറത്തെ സ്കൂൾ വിദ്യാർത്ഥിനികളിലാണ് ഈ പ്രവണത കണ്ടെത്തിയത്. ഒരു സ്കൂളിലെ തന്നെ അമ്പതോളം വിദ്യർത്ഥിനികളുടെ കയ്യിൽ ഇത്തരത്തിൽ മുറിവുകളുണ്ടാക്കി സ്വന്തം പേരിന്റെ ആദ്യാഷരം വരച്ചതായി കണ്ടെത്തി. എൽ പി, യു പി, ഹൈസ്കുൾ വിദ്യാർത്ഥികളിലാണ് ഈ പ്രവനത കൂടുതലായും കണ്ടുവരുന്നത്. 
 
പെൺകുട്ടികളാണ് ചലഞ്ച് കൂടുതൽ ഏറ്റെടുത്തിരിക്കുന്നത് എന്നതും ആശങ്ക പരത്തുന്നു. സ്കൂളിലെ ഇടവേള സമയത്തും വീട്ടിൽ തനിച്ചിരിക്കുമ്പോഴുമാണ് കുട്ടികൾ ഇത് ചെയ്യുന്നത് എന്നാണ് വിവരം. എന്നാൽ എവിടെ നിന്നുമാണ് ചലഞ്ചിന്റെ ഉറവിടം എന്ന കാര്യം ഇതേരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സ്കൂളുകളിലും വീടുകളിലും ജാഗ്രത പുലർത്താൻ പി ടി എ കമ്മറ്റികൾ തീരുമാനിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍