ഒന്നിൽ കൂടുതൽ ലെൻസുകളുള്ള സ്മാർട്ട്ഫോണുകൾക്കാണ് ഇപ്പോൾ വിപണിയിൽ കൂടുതൽ പ്രിയം. ഇത് തിരിച്ചറിഞ്ഞ് ഒന്നും രണ്ടുമല്ല, 16 ലെൻസുകളുള്ള കരുത്തൻ ക്യാമറ സ്മാർട്ട്ഫോണിനെ വിപണിയിൽ അവതരിപിക്കാൻ തയ്യാറെടുക്കുകയാണ് എൽജി.
16 ലെൻസുകളുള്ള സ്മാർട്ട്ഫോൺ വിപണിയിൽ എത്തിക്കുന്നതിനായി
യുണൈറ്റഡ് സ്റ്റേറ്റ്സ് പേറ്റന്റ് ആന്റ് ട്രേഡ്മാര്‍ക്കില്‍ നിന്നും എൽ ജി പേറ്റന്റ് സ്വന്തമാക്കി. ഒരൊറ്റ ക്ലിക്കിൽ 16 ലെൻസുകളും ഒരേ സമയം ചിത്രം പകർത്തും. ഒരോ ലെൻസും വ്യത്യസ്തം ഫോകൽ ലെങ്ത്തുകളിലും സെൻസർ സംവിധാനത്തിലും പ്രാവർത്തിക്കുന്നതാകും.
വ്യത്യസ്ത ഫോക്കൽ ലെങ്ത്തുകളിൽ ചിത്രീകരിച്ച ചിത്രങ്ങളിൽ നിന്നും ആവശ്യമായത് മാത്രം തിരഞ്ഞെടുക്കാനുള്ള സംവിധാനവും സ്മാർട്ട് ഫോണിലുണ്ടാകും. വൈഡ് ആംഗിള്‍, ഫിഷ് ഐ, ടെലിഫോട്ടോ, മാക്രോ എന്നീ മോഡുകൾക്കനുസരിച്ചാണ് പ്രത്യേക ലെൻസുകൾ പ്രവർത്തിക്കുക. ഡി എസ് എൽ ആറിലേതിന് സമാനമായ ചിത്രങ്ങൾ ഇതുവഴി ഫോണിൽതന്നെ പകർത്താനാകും.