ചടയമംഗലത്തെ പ്രതിസന്ധി കോണ്‍ഗ്രസ് നേതൃത്വം പരിഹരിക്കണം: എം എം ഹസൻ

വ്യാഴം, 7 ഏപ്രില്‍ 2016 (12:04 IST)
കോണ്‍ഗ്രസ് നേതൃത്വമാണ് ചടയമംഗലത്തെ പ്രതിസന്ധി പരിഹരിക്കേണ്ടതെന്ന് സ്ഥാനാര്‍ത്ഥി എം എം ഹസന്‍. സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ വിഷയത്തില്‍ തനിക്ക് ഒന്നും ചെയ്യാനില്ല. പ്രാദേശിക വിഷയങ്ങൾ മാത്രം പരിഗണിച്ച് സ്ഥാനാര്‍ത്ഥി തീരുമാനിക്കാന്‍ ആകില്ല. ചിതറ മധു സീറ്റ് ലഭിക്കാന്‍ യോഗ്യനാണ്. വിമതനായി മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് അദ്ദേഹം പിന്‍മാറുമെന്നാണ് പ്രതീക്ഷയെന്നും ഹസന്‍ പറഞ്ഞു.
 
വിവിധ വിഷയങ്ങളില്‍ സര്‍ക്കാര്‍ അവസാന നിമിഷം ഇറക്കിയ ഉത്തരവുകള്‍ പിന്‍വലിച്ചത് വി എം സുധീരന്‍ ആവശ്യപ്പെട്ടത് കൊണ്ട് മാത്രമല്ല. കെ പി സി സി എക്‌സിക്യൂട്ടിവിന്‍റെ തീരുമാനപ്രകാരം ആയിരുന്നു എന്നും ഹസന്‍ പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക