സിൽവർ ലൈൻ പദ്ധതി: തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ

വ്യാഴം, 20 ജനുവരി 2022 (12:42 IST)
സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകുന്നതിൽ തീരുമാനം എടു‌ത്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഡിപിആർ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. നീതി ആയോഗ് അറക്കം ഡിപിആർ പരിശോധിക്കും. അതിന് ശേഷം മാത്രമെ അനുമതിയുടെ കാര്യത്തിൽ അന്തിമതീരുമാനമെടുക്കു. കേന്ദ്രസർക്കാർ വ്യക്തമാക്കി.
 
അതേസമയം സർവേയ്ക്കായി കേന്ദ്രസർക്കാർ തത്വത്തിൽ അംഗീകാരം നൽകിയിട്ടുള്ളതായി സംസ്ഥാനസർക്കാർ വ്യക്തമാക്കി.സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരായ ഹർജികൾ പരിഗണിക്കവെയാണ് കേന്ദ്രം നിലപാട് അറിയിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍