കശുവണ്ടി പരിപ്പ് കഴിക്കുന്ന സമയത്ത് രണ്ടു വയസ്സുകാരന്‍ കരഞ്ഞതാണ് പരിപ്പ് ശ്വാസനാളത്തിൽ കുടുങ്ങാൻ കാരണമായത്. ഉടന്‍തന്നെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് തൊണ്ടയിൽ കുടുങ്ങിയ പരിപ്പ് പുറത്തെടുത്തിരുന്നു. അതിനു ശേഷം വിദഗ്‌ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു.