ബുധനാഴ്‌ച രാവിലെയായിരുന്നു സംഭവം. 13 വയസ്സുള്ള മൂന്ന് വിദ്യാർത്ഥികളാണ് പ്രധാനധ്യാപകനെതിരെ പരാതി നൽകിയത്. ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കുട്ടികളുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. പ്രധാനധ്യാപകനെതിരെ കേസുമായി മുൻപോട്ട് പോവാനുള്ള രക്ഷിതാക്കളുടെ തീരുമാനത്തിന് പിടിഎ പിന്തുണ നൽകി.