കാറുകള്‍ കൂട്ടിയിടിച്ച് പത്ത് പേര്‍ക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം

ചൊവ്വ, 19 ജൂലൈ 2016 (12:50 IST)
എം.സി.റോഡില്‍ കിളിമാനൂരിനും ചടയമംഗലത്തിനും ഇടയില്‍ കുരിയോടിനടുത്ത് കഴിഞ്ഞ ദിവസം കാറുകള്‍ കൂട്ടിയിടിച്ച് പത്ത് പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു അപകടം.
 
തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോയ കാറും ചടയമംഗലത്തു നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കാറും നേര്‍ക്ക് നേര്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വെബ്ദുനിയ വായിക്കുക