മിനിമം ബസ് ചാര്‍ജ് 12 രൂപയാക്കുമോ? ഇന്നറിയാം

ബുധന്‍, 30 മാര്‍ച്ച് 2022 (08:34 IST)
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന എത്രയാകുമെന്ന് ഇന്നറിയാം. ഇന്ന് ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ ബസ് ചാര്‍ജ് വര്‍ധന തീരുമാനിക്കും. വൈകിട്ട് മൂന്നിന് തിരുവനന്തപുരത്താണ് യോഗം. മിനിമം ബസ് ചാര്‍ജ് 12 രൂപയാക്കുമോ എന്ന ആശങ്കയിലാണ് പൊതുജനങ്ങള്‍. മിനിമം ബസ് ചാര്‍ജ് 10 രൂപയും വിദ്യാര്‍ഥികളുടെ നിരക്ക് മൂന്ന് രൂപയും ആക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍