കൈക്കൂലി : ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ പിടിയിൽ

എ കെ ജെ അയ്യര്‍

വ്യാഴം, 1 ജൂണ്‍ 2023 (19:20 IST)
കോട്ടയം: സ്ഥാനക്കയറ്റം കിട്ടി പുതിയ തസ്തികയിൽ ചാർജ്ജെടുക്കാനിരിക്കെ കൈക്കൂലി വാങ്ങിയ കുറ്റത്തിന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിലായി. കോട്ടയത്ത് ഡെപ്യൂട്ടി ഷെഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറായി ഇന്ന് ജോലിയിൽ പ്രവേശിക്കാനിരുന്ന കെ.കെ.സോമനാണ് കൈക്കൂലി കേസിൽ പിടിയിലായത്.

കേസിൽ പെടാതെ തുടർച്ചയായ സ്ഥാനക്കയറ്റം ലഭിച്ചിരുന്നെങ്കിൽ വകുപ്പ് മേധാവി സ്ഥാനത്തു വരെ എത്താമായിരുന്നു എന്നാണു സൂചന. വൈദ്യുതിയുടെ ബന്ധപ്പെട്ട അപകടങ്ങൾ സംഭവിക്കുമ്പോൾ പരിശോധന നടത്തി സർക്കാരിലേക്ക് റിപ്പോർട്ട് നൽകേണ്ടയാളാണ് ഇദ്ദേഹം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍