ബില്ല് മാറാൻ കാൽ ലക്ഷം കൈക്കൂലി: വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറസ്റ്റ്റിൽ

എ കെ ജെ അയ്യര്‍

ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (11:43 IST)
തിരുവനന്തപുരം: ബില്ല് മാറാൻ കാൽ ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒടുവിൽ വിജിലൻസിന്റെ മുന്നിൽ കുടുങ്ങി. അമൃത് കുടിവെള്ള പദ്ധതിയുടെ ബില്ല് മാറാനാണ് കരാറുകാരനിൽ നിന്ന് എഞ്ചിനീയർ കൈക്കൂലി ആവശ്യപ്പെട്ടു പിടിയിലായത്.

തിരുവനന്തപുരം വെള്ളയമ്പലം പി.എച്ച് ഡിവിഷനിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ ജോൺ കോശിയാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വിജിലൻസിന്റെ പിടിയിലായത്. ശ്രീകാര്യം ചെക്കാല മുക്ക് സൊസൈറ്റ മുക്ക് കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ മാറ്റിയിട്ടാണ് കരാറുകാരനായ മനോഹരൻ ബില്ല് സമർപ്പിച്ച ശേഷം മൂന്നു മാസമായി കാത്തിരുന്നത്. എന്നാൽ ജോൺ കോശിയെ സമീപിച്ചപ്പോൾ പതിനായിരം രൂപ കൈക്കൂലി ചോദിച്ചു. ഇത് നൽകാത്തതിനാൽ ബില്ല് വീണ്ടും പിടിച്ചുവച്ചു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചു ഇതും രണ്ടാം തവണ സമീപിച്ചപ്പോൾ 40 ലക്ഷത്തിന്റെ ആദ്യ ബില്ലാണ് മാറിക്കിട്ടിയത്.

തുടർന്ന് രണ്ടാമത്തെ ബില്ല് മാറാൻ പോയപ്പോൾ വീണ്ടും ജോൺ കോശി 45000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. എന്നാൽ ബില്ല് മാറിക്കിട്ടുമ്പോൾ കൈക്കൂലി പണം നൽകാമെന്ന ഉറപ്പിൽ ബില്ല് മാറ്റിയെടുത്തു. എന്നാൽ മനോഹരം കൈക്കൂലി നൽകിയില്ല.

ജോൺ കോശിയുടെ സമ്മർദ്ദം കൂടിയപ്പോൾ മനോഹരം വിജിലൻസ് ആസ്ഥാനത്തെ എസ്.പി കെ.ഇ.ബൈജുവിനെ സമീപിച്ചു. തുടർന്ന് കെണി ഒരുക്കിയപ്പോൾ കൈക്കൂലി വാങ്ങിയ ജോൺ കോശിയെ വിജിലൻസ് ഡി.വൈ.എസ്.പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കൈയോടെ പിടികൂടുകയും ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍