തലശേരി ധര്‍മ്മടത്തു ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. ധര്‍മ്മടം മണ്ഡലം സെക്രട്ടറി വി.ലതയുടെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കണ്ണൂരില്‍ സിപി എം രാഷ്ട്രീയ സംഘര്‍ഷം തുടര്‍ക്കഥയാകുകയാണ്. കഴിഞ്ഞ 15 ആം തിയതി സി പി എം വടക്കെ പൊയിലൂര്‍ ബ്രാഞ്ച് അംഗം പള്ളിച്ചാലില്‍ വിനോദ് (37) ബോംബെറിഞ്ഞ് കൊലപ്പെടുത്തിയിരുന്നു.