നാദാപുരത്ത് നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തു: അന്വേഷണം വ്യാപകം
വെള്ളി, 13 ഫെബ്രുവരി 2015 (13:09 IST)
നാദാപുരത്ത് ബിഎസ്‌എഫ് കേന്ദ്രത്തിന് സമീപം ബോംബ് നിര്‍മാണ സാമഗ്രികളുടെ വന്‍ ശേഖരം കണ്ടെടുത്തു. താനക്കോട്ടൂര്‍ സ്വദേശി നാമത്ത് സുകുമാരന്റെ ഉടമസ്‌ഥതയിലുള്ള കശുമാവിന്‍ തോട്ടത്തില്‍ നിന്നാണ് ലക്ഷക്കണക്കിന് രൂപ വിലവരുന്ന സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് രാവിലെ ഏഴുമണിയോടെ കശുമാവിന്‍ തോട്ടത്തില്‍ ബോംബ് സക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. അഞ്ചു കിലോ സള്‍ഫര്‍, രണ്ടു കിലോ ഗണ്‍ പൗഡര്‍, 14 കിലോ പൊട്ടാസ്യം നൈട്രേറ്റ്, രണ്ടു കിലോ കരിങ്കല്‍ ചീളുകള്‍, ആറു കിലോ കുപ്പിച്ചില്ല്, അഞ്ചു കിലോ ചാക്കുനൂല്‍, ഒരു കിലോ പത്രക്കടലാസുകള്‍, വിഷമടങ്ങിയ സള്‍ഫര്‍ മിശ്രിതം എന്നിവയാണ് മണിക്കൂറുകള്‍ നീണ്ട തെരച്ചിലില്‍ കണ്ടെടുത്തത്.
പ്ലാസ്‌റ്റിക്ക് ചാക്കുകളിലാക്കി സൂക്ഷിച്ച ബോംബ് നിര്‍മാണ സാമഗ്രികള്‍ ടാര്‍പോളിന്‍ ഷീറ്റുകള്‍ കൊണ്ട് മൂടിയ നിലയിലായിലായിരുന്നു. പിടിച്ചെടുത്ത സാമഗ്രികള്‍ വളയം പൊലിസ് സ്‌റ്റേഷനിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.