കരമനയില്‍ വാടകയ്ക്ക് താമസിക്കുന്ന ഇയാള്‍ ഓട്ടോറിക്ഷായില്‍ പണവുമായി സഞ്ചരിക്കവേ വാഹന പരിശോധനയ്ക്കിടയ്ക്കാണു കുടുങ്ങിയത്. പരിശോധന നടത്തിയ കരമന എസ്.ഐ മോഹനന്‍റെ ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ ഉത്തരം നല്‍കവേ സംശയിച്ചാണ് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തത്. മഹാരാഷ്ട്രക്കാരനായ ഒരാളാണു മധുരയില്‍ വച്ച് ഈ പണം നജാമുദ്ദീനു കൈമാറിയതെന്ന് അറിവായിട്ടുണ്ട്.
അന്വേഷണത്തില്‍ ഇയാള്‍ കാരിയര്‍ മാത്രമാണെന്നാണു മനസിലായത്. പണവുമായി ഇയാള്‍ തിരുവനന്തപുരത്ത് എത്തുമ്പോള്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോകാനായി ഒരാള്‍ എത്തുമെന്നു മാത്രമായിരുന്നു നജാമുദ്ദീനു അറിവുണ്ടായിരുന്നത്. ഫോര്‍ട്ട് അസിസ്റ്റന്‍റ്റ് കമ്മീഷണര്‍ ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തി. കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.