മുതിര്‍ന്ന നേതാക്കളുടെ മാര്‍ഗദര്‍ശനം നേടാന്‍ സംസ്ഥാനത്തെ ബിജെപി ഘടകം

തിങ്കള്‍, 9 നവം‌ബര്‍ 2015 (13:04 IST)
ദേശീയ തലത്തില്‍ മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തി രൂപീകരിച്ചിട്ടുള്ള മാര്‍ഗദര്‍ശക് മണ്ഡലിന്റെ മാതൃകയില്‍ സംസ്ഥാനത്തെ ബിജെപി ഘടകവും സമാനമായ കമ്മിറ്റി രൂപീകരിക്കാനൊരുങ്ങുന്നു.  

മുതിർന്ന നേതാക്കളായ ഒ. രാജഗോപാൽ, പി പി മുകുന്ദൻ എന്നിവർക്കു പുറമേ വിഎച്ച്പി നേതാവ് കുമ്മനം രാജശേഖരന്‍ എന്നിവരെ കൂടാതെ ആര്‍‌എസ്‌എസ് മുതിര്‍ന്ന നേതാക്കളും ചിലപ്പോള്‍ സംസ്ഥാന മാര്‍ഗദര്‍ശക് മണ്ഡലില്‍ ഉണ്ടായേക്കും.

സംസ്ഥാനത്തെ ആര്‍‌എസ്‌എസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് പുതിയ തീരുമാനം. ഇക്കാര്യത്തിൽ ഇന്നോ നാളെയോ വി. മുരളീധരനുമായി ആർഎസ്എസ് നേതൃത്വം ചർച്ച നടത്തുമെന്നാണ് സൂചന.

കെ രാമൻപിള്ള ബിജെപിയിൽ തിരിച്ചെത്തിയാൽ അദ്ദേഹത്തെയും മണ്ഡലിൽ ഉൾപ്പെടുത്താൻ ആർഎസ്എസ് അനുമതി നൽകും. നിയമസഭാ തെരഞ്ഞെടുപ്പുകാലത്തു ബിജെപി മുതിർന്ന നേതാക്കളുടെ മാർഗനിർദേശങ്ങൾ പ്രയോജനപ്പെടുത്തണമെന്നും ആർഎസ്എസ് നിർദേശിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക