ബി ജെ പി നേതാവ് കെ സുരേന്ദ്രന് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ വധഭീഷണി. കൊലപാതക രാഷ്ട്രീയത്തിന് ചുക്കാന്‍ പിടിക്കുന്ന വ്യക്തിയെന്നാണ് സുരേന്ദ്രനെ പോസ്റ്റില്‍ വിശേഷിപ്പിക്കുന്നത്. കൂടാതെ കണ്ണൂരിലെ അടുത്ത ജയകൃഷ്ണന് എന്ന് വിശേഷിപ്പിച്ചാണ് കെ സുരേന്ദ്രന്റെ ചിത്രങ്ങള്‍ സഹിതം ഫേസ്ബുക്കില്‍ പ്രചരിപ്പിക്കപ്പെടുന്നത്.
ബി ജെ പിയുടെ കേരളത്തിലെ പ്രമുഖ നേതാക്കളില്‍ ഒരാളാണ് കെ സുരേന്ദ്രന്. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ വെറും 89 വോട്ടുകള്‍ക്കാണ് മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് തോറ്റത്. സുരേന്ദ്രാ നീ മറക്കണ്ട, നിനക്കും വരും ഇതുപോലെ ഒരു കാലം. കണ്ണൂര്‍ സഖാക്കളേ... കാത്തിരിക്കുന്നു ഞങ്ങള്‍ ഒരു ശുഭവാര്ത്തയ്ക്കായ് എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.