പിണങ്ങി പോയവര്‍ക്ക് മടങ്ങിവരാമെന്ന് കുമ്മനം; വിയോജിപ്പുമായി മുരളീധരന്‍ പക്ഷം

ഞായര്‍, 14 ഫെബ്രുവരി 2016 (18:25 IST)
കെ രാമൻ പിള്ളക്കും പിപി മുകുന്ദനും ബിജെപിയിലേക്ക് സ്വാഗതമെന്ന് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അവരാണ്. ഇരുവരും പാർട്ടിയെ അംഗീകരിക്കേണ്ടതുണ്ടോ എന്നാണ് ഇനി അറിയേണ്ടതെന്നും കുമ്മനം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എന്നാല്‍ ഈ തീരുമാനത്തോട് മുരളീധരന്‍ പക്ഷം വിയോജിപ്പ് പ്രകടിപ്പിച്ചതായാണ് സൂചന. ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളാന്‍ നേതൃത്വം രാജശേഖരനെ ചുമതലപ്പെടുത്തി. നിയമസഭാതിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനാണ് കേന്ദ്രമന്ത്രി ജെപി ദഡ്ഡയുടെ അധ്യക്ഷതയില്‍ ബിജെപി കോര്‍ കമ്മിറ്റി- സംസ്ഥാന ഭാരവാഹി  യോഗങ്ങള്‍ അങ്കമാലിയില്‍ ചേര്‍ന്നത്.

ഫിബ്രവരി 19ന് നടക്കുന്ന ആര്‍എസ്എസ് സമ്മേളനത്തിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകും. ബിഡിജെഎസുമായുള്ള സീറ്റ് വിഭജനവും എന്‍എസ്എസ് അടക്കമുള്ള സാമുദായിക സംഘടനകളുമായുള്ള സഹകരണം തുടങ്ങിയ കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്യുന്നുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ സ്ഥാനാർഥി പട്ടിക ഈ മാസം അവസാനത്തോടെ പൂർത്തിയാക്കും.

വെബ്ദുനിയ വായിക്കുക