തദ്ദേശ ഭരണതെരഞ്ഞടുപ്പ്: തര്‍ക്കങ്ങളില്ലാതെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കും- എല്‍ഡിഎഫ്
തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2015 (13:55 IST)
തദ്ദേശ ഭരണതെരഞ്ഞടുപ്പില്‍ തര്‍ക്കങ്ങളില്ലാതെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാന്‍ എല്‍ഡിഎഫില്‍ ധാരണ. യുഡിഎഫിനും ബിജെപിക്കും എതിരെ നിലപാട് എടുക്കുന്ന എല്ലാവരോടും സഹകരിക്കാനും ഇന്ന് എകെജി സെന്ററില്‍ ചേര്‍ന്ന് എല്‍ഡിഎഫ് സംസ്ഥാന കമ്മറ്റി യോഗത്തില്‍ ധാരണയായി.
തദ്ദേശ ഭരണതെരഞ്ഞടുപ്പ് അടുത്ത സാഹചര്യത്തില്‍ മുപ്പതിന് മുമ്പ് ജില്ലാ യോഗം വിളിക്കും. അടുത്തമാസം 1-5 വരെ പഞ്ചായത്ത് തല യോഗങ്ങള്‍ ചേരാനും ഇടതുമുന്നണി യോഗം തീരുമാനിച്ചു.
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നടപടികളാണ് എല്‍ഡിഎഫ് സംസ്ഥാന കമ്മറ്റി യോഗത്തില്‍ ചര്‍ച്ചയായത്. മുന്നണി വിട്ടു പോയ ആര്‍എസ്പിക്ക് നല്‍കി വന്നിരുന്ന സീറ്റുകള്‍ വീതം വെക്കുന്നത് സംബന്ധിച്ചും ജെ.എസ്.എസ്, സി.എംപി , കേരള കോണ്‍ഗ്രസ്സ് സെക്യുലര്‍, ബാലകൃഷ്ണപിള്ള തുടങ്ങി പുതിയതായി മുന്നണിയോട് ആഭിമുഖ്യം പുലര്‍ത്തുന്നവരെ ഉള്‍പ്പെടുത്തുന്നതും ചര്‍ച്ചയ്‌ക്ക് വന്നിരുന്നു. ഈ വിഷയങ്ങളില്‍ പിന്നെ ചര്‍ച്ച നടത്താമെന്നും തീരുമാനിച്ചു.
അതേസമയം, നാളെ ചേരുന്ന യുഡിഎഫ് യോഗത്തില്‍ അനിശ്‌ചിതത്വം തുടരുകയാണ്. കെ പി സി സി പ്രസിഡന്റ് വി എം സുധീരനെതിരെ എ,ഐ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതും പരസ്യപ്രസ്‌താവനകള്‍ നടത്തുന്നതുമാണ് യുഡിഎഫ് പാളയത്തിലെ പ്രധാന പ്രശ്‌നം.