ബിജെപി വിമുക്ത നിയമസഭയെന്നത് എകെ ആന്റണിയുടെ ദിവാസ്വപ്നം: കുമ്മനം
ബിജെപി വിമുക്ത നിയമസഭയെന്നത് എകെ ആന്റണിയുടെ ദിവാസ്വപ്നം മാത്രമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ബിജെപി വന്നാല്‍ വര്‍ഗീയ കലാപമെന്നു പറയുന്നത് ആന്റണിയുടെ ദുഷ്ടമനസാണ്. കേരളത്തിലെ ഏറ്റവും വലിയ വർഗീയ കലാപമായ മാറാട് സംഭവമുണ്ടായത് ആന്റണിയുടെ കാലത്തെന്നും കുമ്മനം പറഞ്ഞു.
ബിജെപി സാന്നിധ്യമില്ലാത്ത കേരള നിയമസഭയാണു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രഥമ ലക്ഷ്യമെന്നും, ബിജെപി അക്കൌണ്ട് തുറന്നാല്‍ മതസൌഹാര്‍ദം തകരുമെന്നും എകെ ആന്റണി പറഞ്ഞിരുന്നു.