ബിന്ദു പണിക്കരുമായുള്ള സായികുമാറിന്റെ അടുപ്പം കുടുംബബന്ധം തകര്‍ത്തു: പ്രസന്ന കുമാരി
നടി ബിന്ദു പണിക്കര്‍ക്കെതിരെ ആരോപണവുമായി നടന് സായികുമാറിന്റെ ഭാര്യ പ്രസന്ന കുമാരി. ബിന്ദു പണിക്കറുമായുള്ള സായികുമാറിന്റെ അടുപ്പമാണ് തന്റെ കുടുംബബന്ധം തകര്‍ത്തതെന്ന് പ്രസന്ന കുമാരി ആരോപിക്കുന്നു.
കുടുംബത്തില്‍ അല്ലറ ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ബിന്ദു പണിക്കര്‍ക്കൊപ്പം താമസിക്കാന്‍ തുടങ്ങിയതോടെയാണ് സായ്കുമാറിന് തന്നെ പൂര്‍ണമായും ഉപേക്ഷിച്ചതെന്ന് പ്രസന്നകുമാരി കോടതിയില്‍ പറഞ്ഞു.
നേരത്തെ പ്രസന്നകുമാരിയില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് സായ്കുമാര് വിവാഹ മോചന ഹര്‍ജി കൊല്ലം കുടുംബ കോടതി തള്ളിയിരുന്നു. 986 ലാണ് നാടകനടിയും ഗായികയുമായിരുന്ന കൊല്ലം സ്വദേശിനി പ്രസന്നകുമാരിയെ സായികുമാർ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് പ്രായപൂർത്തിയായ ഒരു മകളുണ്ട്.