സ്ത്രീ ശരീരത്തെ കച്ചവട വസ്തുവാക്കുന്നു; ന്യൂ ജനറേഷന് സിനിമകള്‍ക്കെതിരെ ബിന്ദു കൃഷ്ണ
ന്യൂജനറേഷന് സിനിമകള്‍ സ്ത്രീവിരുദ്ധമാണെന്ന ഡിജിപി ടിപി സെന്‍കുമാറിന്റെ അഭിപ്രായത്തെ പിന്തുണച്ച് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ രംഗത്ത്. ന്യൂ ജനറേഷന് സിനികള്‍ സ്ത്രീ ശരീരത്തെ കച്ചവട വസ്തുവാക്കുന്നുവെന്നാണ് ബിന്ദു കൃഷ്ണ പറഞ്ഞു. ഇപ്പോള്‍ ഇറങ്ങുന്ന ഇത്തരം സിനിമകളിലെല്ലാം സ്ത്രീകളെ മോശമാക്കിയാണ് ചിത്രീകരിക്കുന്നത്. ഈ അഭിപ്രായത്തോട് താനും യോജിക്കുന്നു അവര്‍ പറഞ്ഞു.
നേരത്തെ ന്യൂജെന്‍ സിനിമകള്‍ സ്ത്രീകളെ മോശമാക്കി കാണിക്കുന്നുവെന്നും മദ്യത്തിനും ലഹരിമരുന്നിനും പ്രാമുഖ്യം നല്‍കുന്നുവെന്നും ഡിജിപി ടിപി സെന്‍കുമാര്‍ പറഞ്ഞിരുന്നു. കുമിളകളുടെ ആയുസ്സ് മാത്രമാണ് ഈ പ്രമേയങ്ങള്‍ക്കുള്ളത്. ഇത്തരം സിനിമകള്‍ സമൂഹം എങ്ങനെ സഹിക്കുന്നുവെന്നും ഡിജിപി ചോദിച്ചു.