ബിജി മോൾ നടത്തിയത് ജനകീയ സമരത്തിന്റെ ഭാഗം: കാനം രാജേന്ദ്രൻ

ശനി, 4 ജൂലൈ 2015 (13:16 IST)
പ്രതിഷേധങ്ങൾ ജനകീയ സമരത്തിന്റെ ഭാഗമാണെന്നും, ഇടുക്കി എഡിഎം മോൻസി പി അലക്സാണ്ടറെ ബിജി മോൾ എംഎൽഎ കൈയേറ്റം ചെയ്‌തോയെന്ന് പാർട്ടി പരിശോധിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേസ് നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

കോടതി നിർദേശത്തെ തുടർന്നു റബർ എസ്റ്റേറ്റിന്റെ ഗേറ്റ് പുനസ്ഥാപിക്കാനെത്തിയപ്പോഴാണ് ബിജി മോൾ എംഎൽഎ എഡിഎമ്മിനെ കയ്യേറ്റം ചെയ്തത്. ബിജിമോൾ ബലമായി പിടിച്ചുതള്ളിയപ്പോൾ എഡിഎം മോൻസി പി. അലക്സാണ്ടർ നിയന്ത്രണംവിട്ടു വീഴുകയും വലതുകാലിന്റെ കുഴ ഇടറുകയുമായിരുന്നു. സിടി സ്കാൻ പരിശോധനയിൽ കാലിന്റെ കുഴയ്ക്കു പൊട്ടൽ കണ്ടെത്തിയിരുന്നു.

അതേസമയം, എഡിഎമ്മിനെ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് ജില്ലയിലെ റവന്യൂ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുകയാണ്. റവന്യൂ ജീവനക്കാരുടെ കൂട്ടായ്മയാണ് സമരത്തിനാഹ്വാനം ചെയ്തിട്ടുള്ളത്. വില്ലേജോഫീസുകള്‍ തൊട്ട് മുകളിലേക്കുള്ള എല്ലാ ഓഫീസുകളും പൂട്ടിയിട്ടാണ് റവന്യൂ ജീവനക്കാരുടെ പ്രതിഷേധം.

വെബ്ദുനിയ വായിക്കുക