ബെവ്‌കോയുടെ ആപ്പിന്റെ പേര് ഇങ്ങനെ, ഡൗൺലോഡ് ചെയ്യാനായി ആളുകകളൂടെ കാത്തിരിപ്പ്

ബുധന്‍, 20 മെയ് 2020 (11:04 IST)
മദ്യ വിൽപ്പനയ്ക്ക് ഓൺലൈൻ ക്യൂ നടപ്പിലാക്കുന്നതിനുള്ള ബെവറേജസ് കോർപ്പറേഷന്റെ പേര് പുറത്താ‌യി ബെവ് ക്യു 'Bev Q' എന്നാണ് ആപ്പി ന്റെ പേര്. അപ്പ് പൂർണ സജ്ജമാണ്. പ്ലേ സ്റ്റോറിൽ ആപ്പ് അപ്‌ലോഡ് ചെയ്യാൻ നൽകിയിരിയ്ക്കുകയാണ് ഇത് പൂർത്തിയായാൽ ഉടൻ ആഉകൾക്ക് ആപ്പ് ഡൗൺലോഡ് ച്ചെയ്യാൻ സാധിയ്ക്കും. എല്ലാ പ്ലാറ്റ്ഫോമുകളിലും ആപ്പ് ലഭ്യമായിരിയ്ക്കും. 
 
സ്മാർട്ട്ഫോണിൽ ജിപിഎസ് ഉൾപ്പടെ ഉപയോഗപ്പെടുത്തിയാണ് ആപ്പ് പ്രവർത്തിയ്ക്കുക, ഉപയോക്താവിന് ഏറ്റവും അടുത്തുള്ള ബാറുകൾ, ബവ്കോ, കൺസ്യൂർഫെഡ്, ബീയർ ആൻഡ് വൈൻ പാർലർ എന്നിവിടങ്ങളിൽനിന്നും മദ്യം വാങ്ങാൻ ടൊക്കൻ എടുക്കാൻ സാദിയ്ക്കും, ടോക്കൻ അനുവദിച്ച സമയത്ത് മാത്രമേ മദ്യം വാങ്ങാനാകു. 3 ലിറ്റർ മദ്യമാണ് ഒരാൾക്ക് പരമാവധി വാങ്ങാനാവുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍