ബംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കര്‍ണാടക പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന നസീറിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. വിദേശ തീവ്രവാദ ബന്ധം ആരോപിച്ച് തടിയന്റവിട നസീര്‍, ഷഹനാസ് എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പലപ്പോഴായി വിദേശ രാജ്യങ്ങളിലേക്ക് ഷഹനാസ് ഇ - മെയിലുകള്‍ അയച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ നവംബറില്‍ ആയിരുന്നു ഷഹനാസിനെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച് പിടികൂടിയത്. നസീറിന് സഹായങ്ങള്‍ നല്കുന്നതിനിടെ ആയിരുന്നു ഷഹനാസിനെ പൊലീസ് പിടികൂടിയത്.