രാജ്യവ്യാപകമായി ഗോവധ നിരോധനം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തിനെതിരെ ഡിവൈഎഫ്ഐ ബീഫ് ഫെസ്റ്റിവല്‍ നടത്തി പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലിന് മുമ്പിലായിരുന്നു ബീഫ് ഫെസ്റിവല്‍ സംഘടിപ്പിച്ചത്. പാകം ചെയ്ത ബീഫ് സൌജന്യമായി വിതരണം ചെയ്തുകൊണ്ടായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതിഷേധം. രാജ്യവ്യാപകമായി ബീഫ് ഫെസ്റ്റിവല്‍ നടത്താനാണ് ഡിവൈഎഫ്ഐയുടെ നീക്കം.