ബാറുടമകളുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

വ്യാഴം, 13 ഓഗസ്റ്റ് 2015 (10:56 IST)
ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനത്തെ ബാര്‍ ഉടമകള്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ശരിവെച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് ബാര്‍ ഉടമകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
 
ഫോര്‍സ്റ്റാര്‍ ബാര്‍ ഉടമകള്‍ക്ക് വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി ആയിരിക്കും ഹാജരാകുക. കേസ് വേഗത്തില്‍ പരിഗണിക്കണം എന്നാവശ്യപ്പെട്ട് ബാര്‍ ഉടമകള്‍ കഴിഞ്ഞദിവസം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിനെ പശ്ചാത്തലത്തിലാണ് കോടതി കേസ് ഇന്ന് പരിഗണിക്കുന്നത്.
 
ബാറുകള്‍ അടച്ചുപൂട്ടിയത് മദ്യവ്യവസായത്തെ ബാധിച്ചുവെന്നും ഇത് തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയെന്നും ബാറുടമകള്‍ക്ക് വേണ്ടി അഭിഭാഷകര്‍ വാദിച്ചു. ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രം അനുമതി നല്കിയ സര്‍ക്കാര്‍ നയം വിവേചനപരമാണെന്നും ബാര്‍ ഉടമകള്‍ ഉന്നയിക്കുന്നു.
 

വെബ്ദുനിയ വായിക്കുക