ബാർ കോഴ; മന്ത്രി കെ ബാബുവിന്റെ മൊഴിയെടുത്തു
ബാർ കോഴ കേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘം എക്സൈസ് മന്ത്രി കെ.ബാബുവിന്റെ മൊഴിയെടുത്തതായി റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം തൃപ്പുണിത്തുറയിലെ ഗസ്റ്റ് ഹൗസിൽ വച്ചായിരുന്നു എറണാകുളം യൂണിറ്റ് ഡിവൈ: എസ്.പി എം.എൻ.രമേശിന്റെ നേതൃത്വത്തിലുള്ള സംഘം മൊഴി രേഖപ്പെടുത്തിയത് എന്നാണ് വിവരം.
ബാറുകളുടെ ലൈസൻസ് ഫീസ് ഉയർത്താതിരിക്കുന്നതിന് ബാറുടമകളിൽ നിന്ന് ബാബു 10 കോടി രൂപ വാങ്ങിയതായാണ് ബാർ ഹോട്ടൽ അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് ബിജു രമേശ് മജിസ്ട്രേട്ടിന് രഹസ്യ മൊഴി നൽകിയത്. ഇതേതുടര്ന്നാന് ബാബുവിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയത്. എന്നാല്‍ ബിജു രമേശിന്റെ ആരോപണങ്ങള്‍ ബാബു നിഷേധിച്ചിട്ടുണ്ട്.