ബാര്‍ കോഴക്കേസ്: നിയമോപദേശം തേടിയത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയെന്ന് കോടിയേരി
ബാര്‍ കോഴ കേസില്‍ വിജിലന്‍സ് സംഘം ലീഗല്‍ അഡൈ്വസറുടെ നിയമോപദേശം തേടിയത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള അധികാരം അന്വേഷണ ഉദ്യോഗസ്ഥന്റേതാണെന്നും റിപ്പോര്‍ട്ടിന്റെ നിയമസാധുത പരിശോധിക്കേണ്ടത് കോടതിയാണെന്നും കോടിയേരി പറഞ്ഞു.