സംസ്ഥാന സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ ബാർ കോഴക്കേസിന്റെ അന്വേഷണത്തിന് വിജിലൻസ് കോടതി മേൽനോട്ടം വഹിക്കുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം കേസ് പരിഗണിക്കുന്നത് കോടതി അടുത്തമാസം നാലിലേക്ക് മാറ്റി.
ബാർ അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് ബിജു രമേശാണ് ധനമന്ത്രി കെഎം മാണിക്കെതിരായി ബാര്‍ കോഴ ആരോപണം ഉന്നയിച്ചത്. മൊഴി നൽകാതിരിക്കാൻ പ്രധാന സാക്ഷികൾക്ക് മേൽ സമ്മർദമുണ്ടെന്നും. മാണി അടക്കമുള്ളവർ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നതായും ചൂണ്ടിക്കാണിച്ച് ബിജു രമേശ് നൽകിയ ഹർജിയിലാണ് സർക്കാരിനു വേണ്ടി വിജിലൻസ് നിലപാട് അറിയിച്ചത്.
ഇതുവരെ കേസില്‍ 25 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായും വിജിലൻസ് കോടതിയെ അറിയിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.