ഉണ്ണിയാടന്റെ രാജി മുഖ്യമന്ത്രി സ്വീകരിച്ചില്ല; തീരുമാനം ഇന്ന്
ബുധന്‍, 11 നവംബര്‍ 2015 (08:12 IST)
ബാര്‍ കോഴക്കേസില്‍ രാജിവെച്ച കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിക്കൊപ്പം രാജി സമര്‍പ്പിച്ച ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്റെ രാജി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വീകരിച്ചില്ല. ചര്‍ച്ച നടത്തിയശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇന്ന് ഈ കാര്യത്തില്‍ ചര്‍ച്ചയുണ്ടാകും.
ഉണ്ണിയാടന്റെ രാജി കാര്യം മാണിയുമായി ഒരുവട്ടംകൂടി കൂടിയാലോചിച്ചതിനു ശേഷം മാത്രമെ ഉള്ളുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉണ്ണിയാടന്റെ രാജി പെട്ടെന്നുണ്ടായ തീരുമാനത്തില്‍നിന്നുണ്ടായതാണെന്നാണു മുഖ്യമന്ത്രിയുടെ അഭിപ്രായം. ഇതിനിടെ മാണിയുടെ രാജി ഗവര്‍ണര്‍ സ്വീകരിച്ചു. വൈകിട്ട് ദൂതന്മാര്‍വശം മുഖ്യമന്ത്രിക്കു നല്‍കിയ രാജിക്കത്ത് അദ്ദേഹം ഗവര്‍ണര്‍ക്കു കൈമാറിയിരുന്നു.
യുഡിഎഫിന് കലവറയില്ലാത്ത പിന്തുണ നല്‍കുമെന്ന് രാജി പ്രഖ്യാപനത്തിനു ശേഷം കെഎം മാണി രാജിക്കു ശേഷം പറഞ്ഞു.
നിയമവ്യവസ്ഥയോടുള്ള ആദരവ് സൂചകമായി ധനമന്ത്രിയായ താന്‍ രാജിവെക്കുകയാണ്. രാജികാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തി. രാജി കത്ത് അദ്ദേഹത്തിന് അയച്ചു നല്‍കി. പിജെ ജോസഫിന്റെ കാര്യം പിന്നെ ചര്‍ച്ച ചെയ്യാമെന്നും മാണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.