നുണ പരിശോധനയില്‍ നിലപാടറിയിക്കാന്‍ ബാറുടമകള്‍ കൂടുതല്‍ സമയം ചോദിച്ചു
ബാര്‍ കോഴക്കേസില്‍ നുണപരിശോധനയ്ക്കു വിധേയരാകണമെന്ന വിജിലന്‍സിന്റെ ആവശ്യത്തില്‍ നിലപാടറിയിക്കാന്‍ ബാറുടമകള്‍ കൂടുതല്‍ സമയം ചോദിച്ചു. രാജ്കുമാര്‍ ഉണ്ണി, ധനേഷ്, ജോണ്‍ കല്ലാട്ട്, കൃഷ്ണദാസ് എന്നീ ബാറുടമകളാണു കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുന്നത്. നാലാഴ്ചത്തെ സമയമാണു ബാറുടമകള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ മാസം 25നകം നിലപാടറിയിക്കണമെന്നു കോടതി നിര്‍ദേശിച്ചു. ഇതിനു വേണ്ടി കേസ് 25നു വീണ്ടും പരിഗണിക്കും.
ബാര്‍ കോഴക്കേസില്‍ നുണപരിശോധനയ്ക്കു വിധേയരാകണമെന്ന വിജിലന്‍സിന്റെ ആവശ്യത്തില്‍ ഇന്നു നിലപാടറിയിക്കാനായിരുന്നു കോടതി ഇവരോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇവര്‍ നാലാഴ്ചത്തെ സമയം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ നാലാഴ്ച സമയം വേണമെന്ന ബാറുടമകളുടെ ആവശ്യത്തെ സര്‍ക്കാര്‍ അഭിഭാഷകന്‍ എതിര്‍ത്തു. രണ്ടുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.