സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല: കെഎം മാണി
മദ്യനയത്തിലെ തമ്മിലടി തുടരുന്ന വേളയിലും സര്‍ക്കാരിനെ അനുകൂലിച്ച് ധനമന്ത്രി കെഎം മാണി രംഗത്ത്. പ്രായോഗിക മാറ്റങ്ങള്‍ കണക്കിലെടുത്ത് നയത്തില്‍ മാറ്റം വരുത്തിയ സാഹചര്യത്തിലും സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് മാണി പറഞ്ഞു.
മദ്യനയത്തില്‍ പ്രായോഗിക മാറ്റങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ വരുത്തിയത്. സുധീരന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി പറഞ്ഞിട്ടുണ്ടെന്നും. അതിനാല്‍ വിഷയത്തില്‍ താന്‍ പ്രതികരിക്കുന്നില്ലെന്നും കെഎം മാണി പറഞ്ഞു.