ബാര്‍ കോഴ: കണ്ണുംകാതും കെട്ടിയ തത്തയാണ് വിജിലൻസ് - വിഎസ്
ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെഎം മാണിക്കും എക്സൈസ് മന്ത്രി കെ ബാബുവിനുമെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ. ബാര്‍ കോഴ അന്വേഷിക്കുന്ന വിജിലന്‍സ് സംഘം കണ്ണുംകാതും കെട്ടിയ തത്തയാണ്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിജിലൻസിനെ വന്ധ്യംകരിച്ചെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ കോഴ ആരോപണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ബാബുവിനെ വച്ച് മാണി വിലപേശുകയാണ്. തെളിവുണ്ടായിട്ടും മാണിക്കെതിരെ കേസെടുക്കാൻ വിജിലൻസ് തയാറാകാത്തതിന് കാരണം പലരുടെയും ഇടപെടല്‍ മൂലമാണെന്നും വിഎസ് പറഞ്ഞു.