എജിയെ വിമര്‍ശിച്ച പ്രതാപന്റെ നടപടി തെറ്റ്, വിശദീകരണം തേടും: മുഖ്യമന്ത്രി

വ്യാഴം, 2 ഏപ്രില്‍ 2015 (18:53 IST)
ബാര്‍ കേസിലെ അഡ്വക്കേറ്റ് ജനറലിന്റെ ഇടപെടലിനെ ശക്തമായി വിമര്‍ശിച്ച ടിഎന്‍ പ്രതാപന്‍ എംഎല്‍എയെ വിമര്‍ശിച്ചു കൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. എജിയെ വിമര്‍ശിച്ച ടിഎന്‍ പ്രതാപന്റെ നടപടി ഏറ്റവും വലിയ തെറ്റാണ്. ഇതേക്കുറിച്ച് പ്രതാപനില്‍നിന്ന് വിശദീകരണം തേടും. ഒരു കാരണവശാലും ഇതുപോലുള്ള നടപടി കോണ്‍ഗ്രസ് വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബാര്‍ കേസിലെ സുപ്രധാനമായ പല രേഖകളും വിവരങ്ങളും കോടതിക്ക് മുമ്പ് എത്തിക്കാതിരുന്ന എജി കേസില്‍ സര്‍ക്കാര്‍ വേണമെങ്കില്‍ തോറ്റോട്ടെ എന്ന നിലപാടാണ് സ്വീകരിച്ചത്. കേസില്‍ സര്‍ക്കാരിന് അനുകൂലമായ നിരവധി ഘടകങ്ങള്‍ ഉണ്ടായിരുന്നു.

യുഡിഎഫിന്റെ പ്രകടന പത്രികയില്‍ പറയുന്ന സമ്പൂര്‍ണ്ണമദ്യനിരോധനം, മുന്‍സര്‍ക്കാരുകള്‍ ചാരയ നിരോധനമടക്കമുള്ള നടപടികള്‍ നടപ്പാക്കി മദ്യലഭ്യത കുറയ്ക്കാന്‍ നടത്തിയ പദ്ധതികള്‍, ബാര്‍ കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് ലഭിച്ച അനൂകൂല പരമാര്‍ശമടങ്ങുന്ന കോടതിവിധി ഈ തെളിവുകള്‍ എല്ലാം മറച്ചുവെച്ചു കൊണ്ടാണ് എജി പ്രവര്‍ത്തിച്ചതെന്നുമാണ് ടിഎന്‍ പ്രതാപന്‍ പറഞ്ഞത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക