ജോര്‍ജും, പിള്ളയും പ്രശ്‌നക്കാര്‍; കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗം ബുധനാഴ്‌ച

ചൊവ്വ, 27 ജനുവരി 2015 (13:18 IST)
ബാര്‍ കോഴ ആരോപണത്തിന്റെ നിഴലില്‍ കേരള കോണ്‍ഗ്രസിന്റെ (എം) ഉന്നതാധികാര സമിതി യോഗം ബുധനാഴ്ച് ചേരും. ഈ ദിവസം തന്നെ ചേരുന്ന യുഡിഎഫ് യോഗത്തിനുശേഷം വൈകീട്ട് ഏഴിന് തിരുവനന്തപുരത്താണ് യോഗം ചേരുക.

കേരള കോണ്‍ഗ്രസ് ചെയര്‍മാനും ധനമന്ത്രിയുമായ കെഎം മാണിക്കെതിരെ കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള ഉന്നയിച്ച ബാര്‍ കോഴ ആരോപണവും. മാണിയുടെ പിന്‍ഗാമിയെ കുറിച്ച് പിസി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങളും യോഗത്തില്‍ പ്രധാന ചര്‍ച്ചാ വിഷയമാകും. കൂടാതെ കോഴ ആരോപണത്തില്‍ പാര്‍ട്ടിക്കകത്ത് ഭിന്നസ്വരം ശക്തമായ പശ്ചാത്തലവും ചര്‍ച്ചയില്‍ വരും.

മാണി രാജിവെച്ചാല്‍ ജോസ് കെ മാണിയെ മന്ത്രിയാക്കാന്‍ മാണി പറഞ്ഞാലും സമ്മതിക്കില്ലെന്നായിരുന്നു പിസി ജോര്‍ജ് പറഞ്ഞത്. മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയില്‍ ഉണ്ടെന്നും. ജോസ് കെ മാണിക്ക് കീ ജയ് വിളിക്കാന്‍ അല്ലാ താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും ജോര്‍ജ് പറഞ്ഞിരുന്നു. ജോര്‍ജ് വല്ലിടത്തുമിരുന്ന് വല്ലതും പറഞ്ഞാല്‍ മറുപടി പറയേണ്ടതില്ലെന്നും ബാര്‍ കോഴ ആരോപണത്തെ പുച്ഛിച്ചുതള്ളുന്നുവെന്നും പറഞ്ഞ് മാണി ജോര്‍ജിനെതിരെ രംഗത്തെത്തിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക