ബാര്‍കോഴ കേസില്‍ വിജിലന്‍സിന്റെ റിപ്പോർട്ടിനെ വിമര്‍ശിച്ച് കോടതി. കേസ് അന്വേഷണത്തില്‍ വിജിലന്‍സ്, ജഡ്ജി ചമയേണ്ടന്നും കോടതി പറഞ്ഞു. വസ്തുതവിവര റിപ്പോര്‍ട്ട് ഹാജരാക്കാത്തതിനും കോടതി വിമര്‍ശനം ഉന്നയിച്ചു. ശബ്ദരേഖകള്‍ പരിശോധിച്ചില്ലെന്ന ബിജു രമേശിന്റെ വാദം കോടതി അംഗീകരിച്ചു.
അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് സമര്‍പ്പിച്ചത് ജഡ്ജി വിധിയെഴുതും പോലെയാണ്. കൂടാതെ, കെ എം മാണി കോഴ വാങ്ങിയതിനും നല്‍കിയതിനും തെളിവില്ലെന്ന നിലപാട് വിജിലന്‍സ് ആവര്‍ത്തിച്ചിരുന്നു. മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി പരിഗണിക്കവെയാണു വിജിലന്‍സ് നിലപാട് ആവര്‍ത്തിച്ചത്.