പതിമൂന്നു വർഷത്തിനുള്ളിൽ പൊതുമേഖലാ ബാങ്കുകൾക്ക് കിട്ടാക്കടം 14 ലക്ഷം കോടി

എ കെ ജെ അയ്യര്‍

ചൊവ്വ, 4 ജനുവരി 2022 (20:40 IST)
തൃശൂർ: കഴിഞ്ഞ പതിമൂന്നു വർഷങ്ങൾക്കുള്ളിൽ രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്കുള്ള കിട്ടാക്കടം 14.42 ലക്ഷം കോടി രൂപയായി എന്ന് റിപ്പോർട്ട്. അതെ സമയം പൊതുമേഖലാ ബാങ്കുകളുടെ ഇക്കാലയളവിലെ ലാഭം 15.97 ലക്ഷം കോടി രൂപയായി ചുരുങ്ങി.

2008 മുതൽ 2021 വരെയുള്ള കാലയളവിലെ കണക്കാണിത്. കോർപ്പറേറ്റുകൾക്ക് നൽകിയ കിട്ടാക്കടം എഴുതി തള്ളേണ്ടി വന്നതാണ് യഥാർത്ഥത്തിൽ ബാങ്കുകളുടെ ലാഭം കുറയാൻ കാരണം എന്നാണു പറയുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍