അട്ടപ്പാടി ആക്രമണം; രണ്ടുപേര്‍ പിടിയില്‍

തിങ്കള്‍, 22 ഡിസം‌ബര്‍ 2014 (11:01 IST)
സൈലന്റ് വാലി ഓഫിസ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കെതിരെ നടന്ന അക്രമത്തില്‍ പങ്കുള്ളവരെന്ന് സംശയമുള്ള രണ്ട്പേരെ പൊലീസ് പിടികൂടി. മങ്കര ഭാഗത്തു നിന്ന് സ്വകാര്യ ബസില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇവരുടെ പേരുവിവരങ്ങളൊ വിശദാംശങ്ങളൊ പുറത്ത് വിട്ടിട്ടില്ല. മ്വോയിസ്റ്റ് ആക്രമണത്തേ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്.

ആക്രമത്തെ തുടര്‍ന്ന് ജില്ലയില്‍ വ്യാപകമായ പൊലീസ് റെയ്ഡ് നടക്കുകയാണ്. അട്ടപ്പാടിയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ വനംവകുപ്പും പൊലീസും സംയുക്ത പരിശോധന ആരംഭിച്ചു. തിരച്ചിലില്‍ പങ്കെടുക്കുന്നതിനായി കൂടുതല്‍ തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളും, സായുധാസേനാംഗങ്ങളും ഉടന്‍ ജില്ലയിലെത്തും.

സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്നവരെ ചോദ്യം ചെയ്യുന്നുണ്ട്. അക്രമത്തിനു പിന്നില്‍ മാവേയിസ്റ്റുകളാണെന്ന് ഇന്റലിജന്‍സ് സ്ഥിരീകരിച്ചു. സംഭവത്തെ തുടര്‍ന്ന് അഗളി, പാടഗിരി, കല്ലടിക്കോട് എന്നീ പൊലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെയുളള സ്ഥാപനങ്ങളുടെ സുരക്ഷശക്തമാക്കി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക