നിയമസഭാ കയ്യാങ്കളിക്കേസ്, മാണി അഴിമതിക്കാരനായിരുന്നെന്ന് സർക്കാർ സുപ്രീംകോടതിയിൽ

തിങ്കള്‍, 5 ജൂലൈ 2021 (17:49 IST)
കെഎം മാണി അഴിമതിക്കാരനായിരുന്നെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. നിയമസഭാ കയ്യാങ്കളിക്കേസ് പരിഗണിക്കവെയാണ് സർക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ ഇക്കാര്യം പറഞ്ഞത്. 
 
നിയമസഭയിലുണ്ടായ കയ്യാങ്കളി അഴിമതിക്കാരനെതിരായ പ്രതിഷേധമായിരുന്നുവെന്ന് സർക്കാർ വാദിച്ചു.  എം.എല്‍.എമാര്‍ നടത്തിയ അക്രമസംഭവങ്ങളെ അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജി പരിഗണിക്കുന്നത് ജൂലൈ 15ലേക്ക് മാറ്റി.
 
അതേസമയം നിയമസഭയിലെ കയ്യാങ്കളിയെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. കയ്യാങ്കളിയിലൂടെ ജനങ്ങൾക്ക് എന്ത് സന്ദേശമാണ് എംഎൽഎമാർ നൽകിയതെന്ന് ബെഞ്ചിലെ മറ്റിരു അംഗമായ എംആർ ഷായും ആരാഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍